Kerala Govt Temporary Jobs 2023

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ | Kerala Govt Temporary Jobs 2023

ഓഫീസ് അസിസ്റ്റന്റ് – Kerala Govt Temporary Jobs

കേന്ദ്ര സർക്കാർ ഏജൻസിയായ ദേശീയ ഔഷധ വില നിയന്ത്രണ അതോറിറ്റിയുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തു രൂപീകരിച്ചിട്ടുള്ള ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്സ് യൂണിറ്റ് സൊസൈറ്റിയുടെ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസിൽ ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തോടൊപ്പം PGDCA/DCA/OFFICE AUTOMATION എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ് ഭാഷാ വിനിമയത്തിൽ പ്രാവീണ്യമുള്ളവർക്കു മുൻഗണന. ശമ്പളം പ്രതിമാസം 15,000 രൂപ. പ്രായപരിധി 2023 മെയ് രണ്ടിന് 35 വയസിനു താഴെ. താത്പര്യമുള്ളവർ യോഗ്യതയും, പ്രവർത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 10നു വൈകിട്ട് അഞ്ചിനകം ഡ്രഗ്സ് കൺട്രോളറുടെ കാര്യാലയം, റെഡ് ക്രോസ്സ് റോഡ്, വഞ്ചിയൂർ പി. ഒ., തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 – 2474797.

വാക്ക്ഇൻ ഇന്‍റ്റര്‍വ്യൂ – Kerala Govt Temporary Jobs

സര്‍ക്കാരിന്റ കീഴിൽ പ്രവർത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) യുടെ കല്ലാനോട് ഹാച്ചറിയിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനത്തിൽ നിയമിക്കുന്നതിനായി ജൂൺ 22 ന്‌ രാവിലെ 10 മണിക്ക്‌ വാക്ക്‌ ഇൻ ഇന്‍റ്റര്‍വ്യൂ നടത്തുന്നു.
ബി.കോം ബിരുദം, എം എസ് ഓഫീസ്‌, ടാലി, ടൈപ്പ്‌ റൈറ്റിംഗ്‌ ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം കല്ലനോട്‌ ഹാച്ചറിയില്‍ ഹാജരാകേണ്ടതാണെന്ന് മാനേജർ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 04900 2354073

മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി നിയമനം – Kerala Govt Temporary Jobs

ഗവ.മെഡിക്കല്‍ കോളേജ്‌ ആശുപത്രി വികസന സൊസൈറ്റിക്ക്‌ കീഴില്‍ വിമുക്ത ഭടന്‍മാരെ താല്‍കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. 690 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ 179 ദിവസത്തേക്കാണ് നിയമനം. പ്രായപരിധി 56 വയസ്സിന്‌ താഴെ. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂൺ 24 ന്‌ രാവിലെ 10 മണിക്ക്‌ അസൽ രേഖകള്‍ സഹിതം എം.സി.എച്ച്‌. സെമിനാർ ഹാളില്‍ (പേവാര്‍ഡിനു സമീപം) എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.

കിയോസ്ക് സ്റ്റാഫ് നിയമനം – Kerala Govt Temporary Jobs

കുടുംബശ്രീയ്ക്ക് കീഴിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അവസർ (AVSAR) സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (KIOSK) സെയിൽസ് സ്റ്റാഫിനെ നിയമിക്കുന്നു. പള്ളിക്കൽ, കൊണ്ടോട്ടി, പുളിക്കൽ, തേഞ്ഞിപ്പലം, എ.ആർ നഗർ, കൊണ്ടോട്ടി, ചേലേമ്പ്ര, പെരുവള്ളൂർ എന്നീ തദ്ദേശസ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളോ കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനമുള്ളവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോ ഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം മേൽ പറഞ്ഞ തദ്ദേശ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളിൽ ജൂൺ 20നകം സമർപ്പിക്കണം.

ഫ്രണ്ട് ഓഫീസ് സ്റ്റാഫ് നിയമനം – Kerala Govt Temporary Jobs

വണ്ടൂർ ചേതന പെയിൻ ആൻഡ് പാലിയേറ്റീവ് കാൻസർ കെയർ സെന്ററിൽ എച്ച്.എം.സി മുഖേന ഫ്രണ്ട് ഓഫീസ് സ്റ്റാഫ് കം പബ്ലിക് റിലേഷൻസ് ഓഫീസറെ താത്കാലികമായി നിയമിക്കുന്നു. പ്ലസ്ടു വിജയവും ഡാറ്റാ എൻട്രി, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നീ യോഗ്യതകളുമുള്ള 25നും 35നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 27ന് രാവിലെ 10.30ന് ചേതനയിൽ വെച്ച് അഭിമുഖം നടക്കും. ഉദ്യോഗാർഥികൾ ഫോട്ടോ പതിപ്പിച്ച ഐ ഡി കാർഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജോലി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഹാജരാവണം. 15,000 രൂപയാണ് മാസ വേതനം.

കുക്ക്, സ്വീപ്പര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു – Kerala Govt Temporary Jobs

ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നിലവില്‍ ഒഴിവുളള കുക്ക്, സ്വീപ്പര്‍ (ഒന്ന് വീതം) തസ്തികകളിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുമുളള ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മറ്റ് അനുബന്ധ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂണ്‍ 24 ന് അഞ്ച് മണിക്ക് മുമ്പായി ജില്ലാ സ്‌പോര്‍ട്‌സ ്കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: :9496184765, 04862-232499.

ബ്ലോക്ക് കോഓഡിനേറ്റര്‍ മൂന്ന് ഒഴിവ് – Kerala Govt Temporary Jobs

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായുള്ള ബ്ലോക്ക് കോ -ഓഡിനേറ്ററുടെ തസ്തികയില്‍ 3 ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 4 ന് മുന്‍പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി: 18 -35. വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം. സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ ചുരുങ്ങിയത് 2 വര്‍ഷം പ്രവൃത്തി പരിചയം. പ്രാദേശിക ഭാഷ എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

നാറ്റ്പാകിൽ ഒഴിവ് – Kerala Govt Temporary Jobs

നാറ്റ്പാകിലെ വിവിധ പദ്ധതികളുടെ നടത്തിപ്പിനായി ദിവസ വേതന വ്യവസ്ഥയിൽ എംപാനൽ ചെയ്യുന്നതിനായി ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. യോഗ്യത പത്താം ക്ലാസ്. സർക്കാർ/അർധ സർക്കാർ/പ്രമുഖ സ്ഥാപനം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾ/ ലബോറട്ടറികളിലുള്ള രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ജൂലൈ 3ന് രാവിലെ 9ന് നാറ്റ്പാക്കിന്റെ ആക്കുളം ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. മെയ് 31ലെ അഭിമുഖത്തിൽ പങ്കെടുത്തവർ വീണ്ടും പങ്കെടുക്കേണ്ടതില്ല.

Apply for more jobs

 

Similar Posts