പരീക്ഷ ഇല്ലാതെ അടുത്തുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇന്ന് വന്ന താല്‍ക്കാലിക ഒഴിവുകള്‍ | Latest Kerala Govt Temporary Jobs 2023

അടുത്തുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇന്ന് വന്ന താല്‍ക്കാലിക ഒഴിവുകള്‍ – Latest Kerala Govt Temporary Jobs 2023

Latest Kerala Govt Temporary Jobs 2023

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം – Latest Kerala Govt Temporary Jobs 2023

പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവർ എന്നിവയാണ് യോഗ്യത. ആഗസ്റ്റ് 11 ന് രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫിഷ് സീഡ് ഫാമിൽ ഹാജരാവണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0494-2961018 .

ലാബ് അറ്റന്‍ഡര്‍ താല്‍ക്കാലിക നിയമനം – Latest Kerala Govt Temporary Jobs 2023

എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ നിലവിലുള്ള ലാബ് അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമനം നടത്തുന്നതിനായി ഓഗസ്റ്റ് 11 ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. പ്രായപരിധി 18 മുതല്‍ 41 വരെ. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (എസ്എസ്എല്‍സി, എംഎല്‍ടിT) ഒറിജിനലും, പകര്‍പകളും, തിരിച്ചറിയല്‍ രേഖകളും സഹിതം ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസ്, കാക്കനാട് (ഷാപ്പുപടി ബസ്റ്റോപ്പിന് സമീപം) ഹാജരാകണം. . ഫോണ്‍: . 0484 2955687

സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു – Latest Kerala Govt Temporary Jobs 2023

ജില്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയില്‍ 13 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18നും 41നും ഇടയില്‍ പ്രായമുള്ള ജനറല്‍ നഴ്സിങ് മിഡ്വൈഫറി /ബി എസ് സി നഴ്സിങ് നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റ് 19ന് വൈകിട്ട് അഞ്ചിനകം [email protected] മെയിലിലോ, തപാല്‍ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ഓഗസ്റ്റ് 23ന് രാവിലെ 11ന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടത്തും. ഫോണ്‍ 0471 2575050.

കരാർ നിയമനം – Latest Kerala Govt Temporary Jobs 2023

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സി.എസ്. എം. എൽ (കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ്) ഫണ്ട് ഉപയോഗിച്ച്
ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്രതിമാസ വേതനം പതിനായിരം രൂപ. നിയമന കാലാവധി : ആറ് മാസം .

യോഗ്യത : ബി.എസ് സി / എം.എസ്. സി./ ഡിപ്ലോമ/ബി.ടെക്. / ബി സി എ / എം സി എ ( ഇലക്ട്രോണിക്സ് , കംപ്യൂട്ടർ സയൻസ്, ഐടി) ഹാർഡ് വെയർ ആന്റ് നെറ്റ് വർക്കിങ്ങ്

എറണാകുളം ജില്ലക്കാർക്ക് മുൻഗണന. ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം തീയതിക്കകം പൂരിപ്പിച്ചയക്കേണ്ടതാണ്.
Link: https://forms.gle/1N1qq9dqDq36QEGZA .

ഓഗസ്റ്റ് 14 ന് നടത്തുന്ന ഇന്റർവ്യൂവിനായി തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ സമയവും സ്ഥലവും അറിയിക്കുന്നതാണ്.

അറ്റന്റര്‍ നിയമനം; ഇന്റര്‍വ്യൂ 8ന് – Latest Kerala Govt Temporary Jobs 2023

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കോസ്മെറ്റോളജി വിഭാഗത്തില്‍ ഫീമെയില്‍ അറ്റന്ററെ നിയമിക്കുന്നു. യോഗ്യത: ബ്യൂട്ടീഷന്‍ കോഴ്സ് പാസ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് ആശുപത്രി ഓഫീസില്‍ നടക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍: 0497 2706666.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് നിയമനം – Latest Kerala Govt Temporary Jobs 2023

കോട്ടയം: ജില്ലാ പഞ്ചായത്തിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 35 വയസ്സ്. ബി.കോം ബിരുദം, ഡി.സി.എ, മലയാളം ടൈപ്പിംഗ്, മൂന്നുവർഷം പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ ഓഗസ്റ്റ് ഏഴിനകം ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം piu…@gmail.com എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0481-2991584

സാനിറ്റേഷന്‍ വര്‍ക്കര്‍; ഇന്റര്‍വ്യൂ 7ന് – Latest Kerala Govt Temporary Jobs 2023

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത: ഏഴാം ക്ലാസ് പാസ്. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രി ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് മേല്‍വിലാസം, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഹാജരാകണം. ഫോണ്‍: 0497 2706666.

Apply for more jobs

Similar Posts