Latest Kerala Govt Temporary Jobs 2023

അടുത്തുള്ള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്ന താല്‍ക്കാലിക ഒഴിവുകള്‍ – Latest Kerala Govt Temporary Jobs 2023

Latest Kerala Govt Temporary Jobs 2023

ക്ലർക്ക് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു – Latest Kerala Govt Temporary Jobs 2023

കേരള ആൻ്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് എറണാകുളം ഓഫീസിൽ ഒഴിവു വരുന്ന ക്ലർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നും പെൻഷൻ ആയവർക്കാണ് അവസരം. അപേക്ഷകർക്ക് ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ സ്പാർക്ക്, ബി ഐ എം എസ് & ബി എ എം എസ് പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24. താല്പര്യമുള്ളവർ അപേക്ഷകൾ ചെയർമാൻ,അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് ,
പാടം റോഡ്, എളമക്കര കൊച്ചി 682 026, എറണാകുളം എന്ന വിലാസത്തിൽ നൽകേണ്ടതാണ്. ഫോൺ: 0484 2537411.

ഓഫീസ് അറ്റന്‍ഡന്റ് നിയമനം – Latest Kerala Govt Temporary Jobs 2023

കണിയാമ്പറ്റ ഗവ. യു.പി സ്‌കൂളില്‍ ഒഴിവുളള ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പത്താം ക്ലാസ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും അധിക യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 14 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 286119.

സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു – Latest Kerala Govt Temporary Jobs 2023

അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസിന് കീഴില്‍ വരുന്ന അടിമാലി, മൂന്നാര്‍, മറയൂര്‍ എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പരിധിയിലുള്ള വിവിധ പട്ടികവര്‍ഗ കോളനികളില്‍ പട്ടികവര്‍ഗ വികസന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ യഥാസമയം അവര്‍ക്ക് ലഭ്യമാക്കുന്നു എന്ന് ഉറപ്പുവരുത്തുന്നതിനുമായി സോഷ്യല്‍ വര്‍ക്കര്‍മാരെ തെരഞ്ഞെടുക്കുന്നു. എംഎസ്ഡബ്യൂ അല്ലെങ്കില്‍ എംഎ സോഷ്യോളജി അല്ലെങ്കില്‍ എംഎ ആന്ത്രപ്പോളജി പാസായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. മതിയായ എണ്ണം അപേക്ഷകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പട്ടികജാതി വിഭാഗക്കാരെയും പരിഗണിക്കും.
കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. അപേക്ഷ ഫോമിന് www.stdd.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പൂരിപ്പിച്ച അപേക്ഷ, നിശ്ചിത വിദ്യാഭ്യാസയോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 2023 ജൂലൈ 31 നകം അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ലഭ്യമാക്കണം. നിയമനം തികച്ചും കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് മാത്രമായിരിക്കും. പ്രതിമാസം 29535 രൂപ ഹോണറേറിയം ലഭിക്കും.

സൈക്കോളജി അപ്രന്റീസ് അഭിമുഖം – Latest Kerala Govt Temporary Jobs 2023

കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 10 എയ്ഡഡ് കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസുമാരെ നിയമിക്കുന്നു. യോഗ്യത: സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം (റെഗുലര്‍). ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തിപരിചയം തുടങ്ങിയ അഭിലഷണീയം. വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയുന്ന അസല്‍ രേഖകള്‍ സഹിതം ജൂലൈ 18 ഉച്ചയ്ക്ക് ഒന്നിന് കരുനാഗപ്പള്ളി തഴവ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍; 0476 2864010, 9188900167, 9495308685.

സൈക്കോളജി അപ്രന്റിസ് നിയമനം – Latest Kerala Govt Temporary Jobs 2023

താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് താനൂർ, പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി, അൻസാർ അറബിക് കോളജ് വളവന്നൂർ, ശിഹാബ് തങ്ങൾ മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് വുമൺസ് കോളജ് കാട്ടിലങ്ങാടി എന്നീ കോളജുകളിലേക്ക് സൈക്കോളജി അപ്രന്റീസിന്റെ താൽക്കാലിക നിയമനം നടത്തുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതകളാണ്. ഉദ്യോഗാർഥികൾ ജൂലൈ 15 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും രേഖകളും സഹിതം താനൂർ സി എച്ച് എം കെ എം ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ 2024 മാർച്ച് 31 വരെ അപ്രന്റീസ്ഷിപ്പിൽ കരാർ വ്യവസ്ഥയിൽ നിയമിക്കും. നിയമനം ലഭിക്കുന്നവർക്ക് ഒരേ സമയം മേൽ പറഞ്ഞ കോളജുകളിലെ ജീവനി കൗൺസിലർ സ്ഥാനം ഉണ്ടായിരിക്കും.

പ്രൊജക്ട് കോഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു – Latest Kerala Govt Temporary Jobs 2023

സംസ്ഥാന വനിതാ വികസന കോർപ്പറേഷനിലേയ്ക്ക് പ്രൊജക്ട് കോ-ഓർഡിനേറ്റർമാരെ ഇന്റേൺഷിപ്പ് വ്യവസ്ഥയിൽ നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത എം.ബി.എ/എം.എസ്.ഡബ്ല്യൂ/എൽ.എൽ.ബി അംഗീകൃത സർവ്വകാലാശാലയിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ബിരുദാനന്തര ബിരുദം (റഗുലർ സ്ട്രീം). ഒഴിവുകളുടെ എണ്ണം (തിരുവനന്തപുരം-3, എറണാകുളം-1, കോഴിക്കോട് -1). പ്രതിമാസ സ്റ്റൈപ്പന്റ് 10000 അവസാന തീയതി ജൂലൈ 20. വിശദവിവരങ്ങൾക്ക് www.kswdc.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം – Latest Kerala Govt Temporary Jobs 2023

മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ‘ഇ ഗ്രാമസ്വരാജ്’ പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ടുള്ള പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് താല്കാലികമായി നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്മെന്റ് പാസ്സായിരിക്കണം അല്ലെങ്കിൽ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സാകണം.
പ്രായപരിധി 2021 ജനുവരി ഒന്നിന് 18-നും 30-നും ഇടയിലാകണം. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. അപേക്ഷകൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുളള രേഖകൾ സഹിതം പ്രവൃത്തി ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 18ന് വൈകീട്ട് അഞ്ച് വരെ. കൂടുതൽ വിവരങ്ങൾക്ക് 0487-2262473, 8281040586.

കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനം – Latest Kerala Govt Temporary Jobs 2023

ഐ.റ്റി.ഡി.പിയുടെ വിവിധ ഓഫീസുകളിലുള്ള 15 തസ്തികളിലേക്ക് കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി പട്ടിക വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എം.എസ്.ഡബ്ല്യു / എം.എ, എം.എ സോഷ്യോളജി, ആന്ത്രാപ്പോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 31 നകം കല്‍പ്പറ്റ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസിലോ ബത്തേരി മാനന്തവാടി എന്നിവടങ്ങളിലെ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസുകളിലോ സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന് www.stdd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 04936 202232.

ഗ്രാമപഞ്ചായത്തില്‍ നിയമനം – Latest Kerala Govt Temporary Jobs 2023

ആലപ്പുഴ: നീലംപേരൂർ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഡിപ്ലോമ, ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഐ.ടി.ഐ സർവെയർക്ക് എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവരെ പീസ്മീൽ തസ്തികയിൽ നിയമിക്കും. അഭിമുഖം ജൂലൈ 14ന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ഫോൺ: 0477 2710610.

ക്ലാർക്ക് കരാർ നിയമനം – Latest Kerala Govt Temporary Jobs 2023

എറണാകുളത്തുള്ള കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് അഡ്വൈസറി ബോർഡ് ഓഫീസിൽ ഒഴിവു വരുന്ന ക്ലാർക്ക് തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കാൻ വിവിധ സർക്കാർ വകുപ്പുകളിൽ സമാന തസ്തികയിൽ നിന്നു പെൻഷൻ ആയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡി.റ്റി.പി പരിജ്ഞാനം ഉണ്ടായിരിക്കണം. സാലറി സോഫ്റ്റ് വെയർ (SPARK, BIMS & BAMS) ൽ പരിചയം ഉള്ളവർക്ക് മുൻഗണന. അപേക്ഷ 15 ദിവസത്തിനകം ചെയർമാൻ, അഡ്വൈസറി ബോർഡ്, കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട്, പാടം റോഡ്, എളമക്കര കൊച്ചി -682 026, എറണാകുളം (ഫോൺ: 0484 2537411) എന്ന വിലാസത്തിൽ ലഭിക്കണം.

Apply for more jobs

 

Similar Posts