Kerala Govt Temporary Jobs 2023 - അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി | കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

Kerala Govt Temporary Jobs 2023 – അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി | കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

അക്കൗണ്ടന്റ് താത്കാലിക ഒഴിവ് – Kerala Govt Temporary Jobs 

ആലപ്പുഴ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കൊമേഴ്സ് / മാത്‌സ് ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയമല്ല). ശമ്പളം 18,536 രൂപ. യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം, എന്നിവ തെളിയിക്കുന്ന എല്ലാ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 22നകം പേര് രജിസ്റ്റർ ചെയ്യണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ വോക്ഇൻഇന്റർവ്യൂ ജൂൺ 15ന് – Kerala Govt Temporary Jobs 

കോട്ടയം: വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജൂൺ ഒമ്പതിന് നടത്താനിരുന്ന വോക്-ഇൻ-ഇന്റർവ്യൂ ജൂൺ 15ന് നടക്കും. കത്ത് ലഭിച്ചവർ 15ന് രാവിലെ 11ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി കോൺഫറൻസ് ഹാളിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 04829 216361

സെക്യൂരിറ്റി നിയമനം – Kerala Govt Temporary Jobs 

കോഴിക്കോട് ഗവ.ജനറല്‍ ആശുപത്രിയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി 179 ദിവസത്തേക്ക് സെക്യൂരിറ്റിയെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സൈനിക അര്‍ദ്ധ സൈനിക വിഭാഗത്തിലെ വിമുക്തഭടന്‍ ആയിരിക്കണം. യോഗ്യരായവര്‍ ജൂണ്‍ ഒന്‍പതിന് രാവിലെ 11 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആശുപത്രിയില്‍ ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 -2365367.

വാക്ക്ഇൻഇന്റർവ്യൂ – Kerala Govt Temporary Jobs 

സംസ്ഥാന സഹകരണ യൂണിയൻ, കേരളയുടെ നിയന്ത്രണത്തിൽ നെയ്യാർ ഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) കരാർ അടിസ്ഥാനത്തിൽ പ്രൊഫസർ ആൻഡ് ഡയറക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. വയസ്സ്, യോഗ്യത എന്നിവ AICTE മാനദണ്ഡ പ്രകാരം. താത്പര്യമുള്ളവർ ജൂൺ 13 നു രാവിലെ 11 ന് തിരുവനന്തപുരം ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഹെഡ് ഓഫീസിൽ അസൽ സർട്ടിഫിക്കുകളുമായി എത്തിച്ചേരണമെന്ന് അഡീഷണൽ രജിസ്ട്രാർ-സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471 2320420.

പ്രൊഡക്ഷൻ അസിസ്‌റ്റന്റുമാരെ ക്ഷണിക്കുന്നു – Kerala Govt Temporary Jobs 

വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ പ്രതിവാര ടെലിവിഷൻ പരിപാടിയായ പ്രിയകേരളം ,റേഡിയോ പരിപാടിയായ ജനപഥം , ഇൻഫോവീഡിയോകൾ എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് പാനൽ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ പ്രൊഡക്ഷൻ അസിസ്‌റ്റന്റുമാർക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത: ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ പി ജി ഡിപ്ലോമ , ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം . പ്രായപരിധി 36 വയസ്സ് .പീസ് വർക്ക് അടിസ്ഥാനത്തിലാണ് പ്രതിഫലം നല്കുക.
സി വി അടങ്ങിയ അപേക്ഷകൾ ജൂൺ 25 നു മുൻപായി നേരിട്ടും ഡയറക്ടർ , ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് , സൗത്ത് ബ്ലോക്ക്, സെക്രട്ടറിയേറ്റ് 1 എന്ന വിലാസത്തിലും [email protected] എന്ന ഇ മെയിലിലും സ്വീകരിക്കുന്നതാണ് . നേരിട്ടോ തപാലിലോ അപേക്ഷകൾ നൽകുന്നവർ കവറിന് പുറത്ത് പ്രിയകേരളം പ്രൊഡക്ഷൻ അസിസ്റ്റന്റ് / കണ്ടന്റ് ഡെവലപ്പർ എന്ന് രേഖപ്പെടുത്തണം.

ഔട്ട് റീച് വർക്കർ നിയമനം – Kerala Govt Temporary Jobs 

മലപ്പുറം ജില്ലാ പഞ്ചായത്ത് സുരക്ഷ ഐ.ഡി.യു പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ഔട്ട് റീച് വർക്കർ താത്കാലിക തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എൽ.സി. ശമ്പളം: 10500+1500 (യാത്രാപ്പടി). ജില്ലയിൽ സ്ഥിരതാമസക്കാരായവർക്ക് മുൻഗണന ലഭിക്കും. ജൂൺ 14ന് മുമ്പായി [email protected] എന്ന വിലാസത്തിലേക്ക് ബയോ‍ഡാറ്റ അയക്കണം. കൂടുതൽ വിവരങ്ങൾ ഫോൺ 9446691771, 9497346942 എന്നീ നമ്പറുകളില്‍ ലഭിക്കും.

ശുചിത്വ മിഷനില്‍ റിസോഴ്സ് പെഴ്സണ്‍ ഒഴിവ് – Kerala Govt Temporary Jobs 

ശുചിത്വ മിഷന്‍ ഇടുക്കി ജില്ലാ ഓഫീസിന് കീഴില്‍ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ ടെക്‌നിക്കല്‍ റിസോഴ്‌സ് പെഴ്‌സണ്‍/ റിസോഴ്‌സ് പെഴ്‌സണ്‍ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഐടിഐ ഡിപ്ലോമ, ബിസിഎ/എംസിഎ, ബിടെക്/എംടെക് (സിവില്‍/എന്‍വയോണ്‍മെന്റല്‍) എന്നിവയോ തത്തുല്യമായ ടെക്‌നിക്കല്‍ യോഗ്യതയോ ഉള്ളവര്‍, അല്ലെങ്കില്‍ ബിരുദം ജൈവ/അജൈവ മാലിന്യ സംസ്‌കരണ അവബോധം, ക്യാമ്പയ്നുകള്‍ സംഘടിപ്പിക്കല്‍, ഗ്രീന്‍പ്രോട്ടോക്കോള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സംബന്ധിച്ച അവബോധം, പവര്‍ പോയന്റ് പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുളള കഴിവ് എന്നിവയുള്ളവര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ജൂണ്‍ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ജില്ലാ പഞ്ചായത്ത് ബില്‍ഡിങ്, പൈനാവ് പി.ഒ, ഇടുക്കി-685603 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അഭിമുഖം/എഴുത്ത് പരീക്ഷ എന്നിവയുടെ തീയതി പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232295

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍ – Kerala Govt Temporary Jobs 

മലപ്പുറം അടക്കം വടക്കന്‍ കേരളത്തിലെ ഏഴു ജില്ലകളില്‍ നിന്നുള്ളവര്‍ക്കും ലക്ഷദ്വീപ്, മാഹി നിവാസികള്‍ക്കുമായി സംഘടിപ്പിക്കുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി ജൂണ്‍ 15 മുതല്‍ 20 വരെ തീയതികളിലായി തലശ്ശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കും. അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായി നടന്ന പൊതുപ്രവേശന എഴുത്തു പരീക്ഷയില്‍ നിന്നും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവര്‍ക്ക് റാലിയില്‍ പങ്കെടുക്കാം. കരസേനയിലേക്ക് ജനറല്‍ ഡ്യൂട്ടി, ടെക്നിക്കല്‍, ട്രേഡ്സ്മാന്‍ (പത്താം ക്ലാസ് വിജയിച്ചവര്‍), ട്രേഡ്സ്മാന്‍ (എട്ടാം ക്ലാസ് വിജയിച്ചവര്‍), ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ വിഭാഗങ്ങളിലേക്ക് അഗ്നിവീറുകളെ തെരഞ്ഞെടുക്കുന്നതിനായാണ് റാലി. പൊതു പ്രവേശന പരീക്ഷയുടെ ഫലം www.joinindianarmy.nic.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരുടെ അഡ്മിറ്റ് കാര്‍ഡ് ഇ.മെയിലില്‍ അയച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.joinindianarmy.nic.in വെബ്സൈറ്റില്‍ തങ്ങളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്തും അഡ്മിറ്റ് കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് കോഴിക്കോട് ആര്‍മി റിക്രൂട്ടിങ് ഓഫീസില്‍ നിന്നും അറിയിച്ചു.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം – Kerala Govt Temporary Jobs 

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഇ ഗ്രാം സ്വരാജ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ്.അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി: 2023 ജനുവരി 1 ന് 18 നും 30 നും ഇടയിൽ (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കും). വിലാസം :സെക്രട്ടറി,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്,പി ഒ തളിക്കുളം, പിൻകോഡ് 680569 .അപേക്ഷ ജൂൺ 17 വൈകീട്ട് 5 മണിയ്ക്ക് മുൻപായി നൽകണം .ഫോൺ – 0487 2391785

Apply for more jobs

 

Similar Posts